സാമ്പത്തിക തകർച്ച കറൻസി നിരോധനം മൂലം  -മൻമോഹൻ സിങ്

ന്യൂഡൽഹി: രാജ്യത്തി​​​െൻറ ​മൊത്തം ആഭ്യന്തര ഉൽപാദനം താഴോട്ടുപോന്നത്​ കറൻസി നിരോധനം മൂലമാണെന്ന്​ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്​. ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുത്തനെ താഴോട്ടുവരുകയാണെന്നും സാമ്പത്തിക വിദഗ്​ധൻകൂടിയായ അദ്ദേഹം ​ പറഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങളു​െട മൊത്തം സൂചിക 2016 മാർച്ചിലെ 10.7 ശതമാനത്തിൽനിന്ന്​ ഇൗ വർഷം മാർച്ചിൽ കേവലം 3.8 ശതമാനത്തിലെത്തി നിൽക്കുകയാണ്​.

ഏ​ഴു​ ശതമാനത്തി​​​െൻറ തകർച്ചയാണ്​ ഒരു വർഷംകൊണ്ട്​ സംഭവിച്ചത്​. തൊഴിലവസരങ്ങളുണ്ടാക്കുന്നതിനെയാണ്​ ഏറ്റവും കൂടുതൽ ബാധിക്കുന്നത്​. സർക്കാർ പണം എന്ന  ഒരൊറ്റ എൻജിൻമേലാണ്​ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്ന്​ മൻമോഹൻ സിങ്​​ പറഞ്ഞു. കറൻസി നിരോധനം സംഘടിത കവർച്ചയാണെന്ന്​ കുറ്റപ്പെടുത്തിയ മൻമോഹൻ സിങ്​​ സാമ്പത്തിക വളർച്ച രണ്ടു​ ശതമാനം താഴേക്ക്​ വരുമെന്ന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. 

Tags:    
News Summary - Economy Running On 'One Engine Of Public Spending': Dr Manmohan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.