ന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ ജാമ്യാപേക്ഷ ലഖ്നോ ജില്ല കോടതി വ്യാഴാഴ്ച പരിഗണിച്ചേക്കും.
യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസുള്ളതിനാൽ സിദ്ദീഖ് ജയിൽ മോചിതനായിട്ടില്ല. പോപുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചിരിക്കെയാണ് കോടതി ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനിരിക്കുന്നത്. സിദ്ദീഖിന് പോപുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് എന്നിവയുമായി ബന്ധമുണ്ടെന്നാണ് ജാമ്യാപേക്ഷ എതിർത്ത് ഇ.ഡി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
എന്നാൽ, യു.എ.പി.എ കേസിൽ എൻ.ഐ.എ ഇതേ വാദം ഉന്നയിച്ചെങ്കിലും സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. സിദ്ദീഖിന്‍റെ 45,000 രൂപ അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസെടുത്തത്. എന്നാൽ, ഈ പണം സിദ്ദീഖ് താമസിച്ചിരുന്ന ഡല്‍ഹി ജങ്പുരയിലെ ഫ്ലാറ്റിനടുത്തുള്ള കാഷ് ഡെപ്പോസിറ്റിങ് മെഷീന്‍ വഴി സിദ്ദീഖ് തന്നെ നിക്ഷേപിച്ചതാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.