സുശാന്തിന്റെ കാണാതായ 17 കോടി: നിര്‍മാതാവിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്‌

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന് പ്രതിഫലമായി ലഭിച്ച 17 കോടി രൂപ കാണാതായതുമായി ബന്ധപ്പെട്ട് നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്. നിര്‍മാതാവ് ദിനേശ് വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇ.ഡി.) റെയ്ഡ് നടത്തിയത്.

സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയാണ് പണം എടുത്തതെന്ന് അദ്ദേഹത്തിന്റെ പിതാവ് ആരോപിച്ചിരുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍നിന്ന് 15 കോടി കാണാനില്ലെന്ന് പിതാവ് പരാതി നല്‍കുകയും ചെയ്തിരുന്നു.

നിര്‍മാതാവിനെ കഴിഞ്ഞ മാസം ഇ.ഡി ചോദ്യം ചെയ്യുകയും സിനിമയുടെ ബജറ്റ്, സുശാന്തിന് നല്‍കിയ പ്രതിഫലം എന്നിവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, നിര്‍മാതാവ് രേഖകള്‍ ഹാജരാക്കിയില്ലെന്നും തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെടുത്തതായാണ് വിവരം.

രാബ്ത എന്ന ചിത്രത്തിന്റെ പ്രതിഫലമായാണ് 17 കോടി സുശാന്തിന് നല്‍കിയതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.