10 വർഷത്തിനിടെ 5,297 കള്ളപ്പണം വെളുപ്പിക്കൽ കേസ്; തീർപ്പായത് 43 എണ്ണം മാത്രം

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) രാജ്യവ്യാപകമായി ഫയൽ ചെയ്തത് 5,297 കള്ളപ്പണം വെളുപ്പിക്കൽ കേസ്. ഇതിൽ 43 കേസുകളിൽ മാത്രമാണ് വിചാരണ പൂർത്തിയായതെന്ന് ഏജൻസി പാർലമെന്‍റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 40 കേസുകളിൽ പ്രതികളെ ശിക്ഷിച്ചപ്പോൾ മൂന്നെണ്ണത്തിൽ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.

ഇതേകാലയളവിൽ ഭീകരവിരുദ്ധ നിയമം, യു.എ.പി.എ എന്നിവ പ്രകാരം 8,719 കേസുകളും ഇ.ഡി ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ 789 കേസുകൾ തീർപ്പായി. 222 കേസുകളിൽ പ്രതികളെ ശിക്ഷിക്കുകയും 567 കേസിൽ പ്രതികളെ വിട്ടയക്കുകയും ചെയ്തു. 2021, 2022 വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. യഥാക്രമം 1166, 1074 എന്നിങ്ങനെയാണ് ആ വർഷങ്ങളിലെ ആകെ കേസുകൾ.

2016 മുതൽ ഇ.ഡി കേസുകളിൽ ഏറ്റവുമധികം അറസ്റ്റുണ്ടായത് ഡൽഹിയിലാണ്. ആകെ 96 അറസ്റ്റ് നടന്നപ്പോൾ ഇതിൽ 36ഉം 2024ലാണ്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലും നിരവധി അറസ്റ്റുണ്ടായി.

Tags:    
News Summary - ED filed 5,297 money laundering cases in 10 years, but only 43 trials completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.