ബംഗളൂരു: ഇന്ത്യയുടെ ഐ.ടി സിറ്റിയായ ബംഗളൂരുവിൽ 'നൈറ്റ് ലൈഫി'ന് പ്രോത്സാഹനം നൽകുന്നതിന്‍റെ ഭാഗമായി രാത്രി ഒരു മണി വരെ ബാറുകളും ക്ലബ്ബുകളും റസ്റ്ററന്‍റുകളും പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. ഹോട്ടലുകൾക്കും ലൈസൻസുള്ള മറ്റ് കടകൾക്കും സ്ഥാപനങ്ങൾക്കും ഈ സമയം വരെ പ്രവർത്തിക്കാമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
നേരത്തെ, നിയമസഭയിലെ ബജറ്റ് സെഷനിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ സമയമാറ്റം ഉറപ്പുനൽകിയിരുന്നു. ഇതാണ് ഇപ്പോൾ നടപ്പാക്കിയത്.
സർക്കാറിന് അധികവരുമാനം നേടിക്കൊടുക്കുന്നതാണ് തീരുമാനമെന്നാണ് വിലയിരുത്തൽ. തീരുമാനത്തെ ബംഗളൂരു ഹോട്ടൽ അസോസിയേഷൻ സ്വാഗതം ചെയ്തു. കൂടുതൽ വ്യാപാരവും തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടുമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് പി.സി. റാവു ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.