ന്യൂഡൽഹി: പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിവോ കമ്പനിക്കുപുറമെ, അറസ്റ്റിലായ നാല് പേർക്കെതിരെയും ഇതേ നിയമപ്രകാരം പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ലാവ ഇന്റർനാഷനൽ മൊബൈൽ കമ്പനി എം.ഡി ഹരി ഓം റായ്, ചൈനീസ് പൗരൻ ഗൗങ്വെൻ, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരാണ് മറ്റ് പ്രതികൾ.
നാലുപേരും ചേർന്ന് തെറ്റായ രീതിയിലൂടെ വിവോ ഇന്ത്യക്ക് നേട്ടമുണ്ടാക്കിയെന്നും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തിന് ഹാനികരമാകുന്നതാണിവയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യയിൽ നികുതി അടക്കാതിരിക്കാൻ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്തതായി ഇ.ഡി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.