ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെലങ്കാന റവന്യൂമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ശ്രീനിവാസ റെഡ്ഡിയുമായി ബന്ധപ്പെട്ട അഞ്ച് സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. മന്ത്രിയുടെ ഹൈദരാബാദിലുള്ള ഓഫിസുകളിലും വസതികളിലുമായിരുന്നു പരിശോധന. ശ്രീനിവാസ റെഡ്ഡിയുടെ മകൻ ഹർഷ റെഡ്ഡി ഏഴ് കോടിയുടെ ഏഴ് വാച്ചുകൾ വാങ്ങിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) ലഭിച്ച പരാതിയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ തുടക്കം. ഈ ഇടപാടിനു പിന്നിൽ ഇ.ഡി നിരീക്ഷണത്തിലുള്ള എ. നവീൻകുമാറുമായി ബന്ധപ്പെട്ട നൂറുകോടിയുടെ ഹവാല, ക്രിപ്റ്റോ കറൻസി റാക്കറ്റാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.