യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറി​നെതിരെ ലുക്ക്​ ഒൗട്ട്​ നോട്ടീസ്​; എന്‍ഫോഴ്‌സ്‌മെൻറ്​ റെയ്ഡ്

മുംബൈ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറി​നെതിരെ ലുക്ക്​ ഔട്ട്​ നോട്ടീസ്​. കള ്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം റാണാ കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്​. ഇന്ത്യ വിടില്ലെന്ന് റാണാ കപൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ്​ ഇദ്ദേഹത്തിനും ഭാര്യക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്​.

വെള്ളിയാഴ്​ച രാത്രി എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ റാണാ കപൂറി​​​െൻറ മുംബൈ സമുദ്രമഹലിലെ വസതിയില്‍ റെയ്ഡ് നടത്തി. റെയ്​ഡ്​ നടക്കു​​േമ്പാൾ റാണ വസതിയിലുണ്ടായിരുന്നുവെന്നും അദ്ദേഹ​ത്തി​​​െൻറ മൊഴി രേഖപ്പെടുത്തിയതായും ഇ.ഡി അറിയിച്ചു.

ഡി.എച്ച്.എഫ്.എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ റാണയുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് അന്വേഷണത്തില്‍ ഇ.ഡി കണ്ടെത്തി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യെസ് ബാങ്കി​​​െൻറ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്. ഏപ്രില്‍ മൂന്ന് വരെ യെസ് ബാങ്കുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ധനമന്ത്രാലയം മൊറട്ടോറിയം പ്രഖ്യാപിച്ചു. തുടർന്ന്​ റിസര്‍വ് ബാങ്ക് യെസ്​ ബാങ്കിൽ നിന്നുള്ള പിന്‍വലിക്കല്‍ തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇക്കാലയളവില്‍ 50000 രൂപയാണ് പിന്‍വലിക്കാവുന്ന പരമാവധി തുക.​

Tags:    
News Summary - ED raids Yes Bank founder Rana Kapoor's Mumbai house in DHFL case - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.