മന്ത്രിയുടെ പേർസണൽ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനിൽ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത് ഇ.ഡി

റാഞ്ചി: ഝാര്‍ഖണ്ഡിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്ച രാവിലെയായിരുന്നു ഇ.ഡി റെയ്ഡ്.

ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിൻ്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനിൽ നിന്നാണ് പണം കണ്ടെത്തിയത്. വീരേന്ദ്ര റാം കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. റെയ്ഡിൽ കണക്കില്‍പ്പെടാത്ത ഇരുപതു കോടിയോളം രൂപ പിടിച്ചെടുത്തതായി ഇ.ഡി വ്യക്തമാക്കി.

2023 ഫെബ്രുവരിയില്‍ ഝാര്‍ഖണ്ഡ് ഗ്രാമവികസ വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ വിരേന്ദ്ര കെ. റാമിനെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ചില പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Tags:    
News Summary - ED seized crores of rupees from the minister's personal secretary's housekeeper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.