ഡി.എം.കെ നേതാവ് എ. രാജയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡി.എം.കെ നേതാവും മുൻ കേന്ദ്ര ടെലികോം മന്ത്രിയുമായിരുന്ന എ. രാജയുടെ 55 കോടി വിലമതിക്കുന്ന 15 സ്ഥാവര ബിനാമി സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. രാജയുടെ ബിനാമി കമ്പനിയായ കോവൈ ഷെൽട്ടേഴ്സ് പ്രമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലായിരുന്നു സ്വത്തുക്കളെന്ന് ഇ.ഡി പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ രാജയുടെ കോയമ്പത്തൂരിലുള്ള 45 ഏക്കർ ഭൂമി ഇ.ഡി കണ്ടുകെട്ടിയിരുന്നു. 59 കാരനായ രാജ നിലവിൽ നീലഗിരി ലോക്‌സഭാ സീറ്റിൽ നിന്നുള്ള ഡി.എം.കെ എം.പിയാണ്.

Tags:    
News Summary - ED Seizes 15 Immovable Properties Of DMK Leader A Raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.