തിരുവനന്തപും: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാവും നോട്ടീസ് നൽകുക. തിങ്കളാഴ്ച നോട്ടീസ് കൈമാറും. കോവിഡാനന്തര പരിശോധനകൾക്കായി ആശുപത്രിയിലെത്തിയ രവീന്ദ്രനെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു.
രവീന്ദ്രെൻറ ബിനാമി സ്ഥാപനങ്ങളെന്ന് ആരോപണമുയര്‍ന്ന വടകരയിലെ മൂന്നു സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടേററ്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വടകരയിലെ ഗൃഹോപകരണ കട, അലന് സോളി ബ്രാൻറഡ് വസ്ത്ര വ്യാപാര സ്ഥാപനം, വടകര ടൗണ്‍ഹാളിനു പരിസരത്തെ മൊബൈല്‍ മൊത്ത വ്യാപാര കേന്ദ്രം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
നേരത്തെ വടകരയിലെ ചില സ്ഥാപനങ്ങള്‍ രവീന്ദ്രെൻറ ബിനാമിയാണെന്നു കാണിച്ച് വി.എസ്. അച്യുതാനന്ദെൻറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന് പരാതി നല്‍കിയിരുന്നു. അതേസമയം, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞ് മാറരുതെന്ന് രവീന്ദ്രനോട് സി.പി.എം നിർദേശിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.