ഹൈദരാബാദ്: ഇഫ്ളു കാമ്പസിലെ ലൈംഗികാതിക്രമ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത നടപടി അപലപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. വിദ്യാർഥികൾക്കെതിരായ നടപടിയെ ശക്തമായി അപലപിക്കുന്നതായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അറിയിച്ചു.
ഫ്രറ്റേണിറ്റി യൂനിറ്റ് പ്രസിഡന്‍റ് നൂറ മൈസൂൺ, ജോയിന്‍റ് സെക്രട്ടറി റിഷാൽ ഗഫൂർ, എസ്.എഫ്.ഐ, ഡി.എസ്.എ അംഗങ്ങൾക്കും മറ്റു വിദ്യാർഥികൾക്കുമെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളെയും കേസിലുൾപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ആരോപണവിധേയമായ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് എഫ്.ഐ.ആർ. വിദ്യാർഥികളുടെ പ്രതിഷേധത്തെ വർഗീയമായി വളച്ചൊടിക്കാനും ഇസ്‌ലാമോഫോബിക് വികാരങ്ങൾ ആളിക്കത്തിക്കാനും അധികൃതർ ആസൂത്രിതമായി ശ്രമിക്കുന്നതായും ഫ്രറ്റേണിറ്റി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.