സമ്പാദിക്കാത്ത അമ്പത് കോടിക്ക് കോടികളുടെ   ജി.എസ്.ടി കുടിശ്ശിക; നോട്ടീസ് കണ്ട് ഞെട്ടി മുട്ടവിൽപ്പനക്കാരനും ജ്യൂസ് കടക്കാരനും

സമ്പാദിക്കാത്ത അമ്പത് കോടിക്ക് കോടികളുടെ ജി.എസ്.ടി കുടിശ്ശിക; നോട്ടീസ് കണ്ട് ഞെട്ടി മുട്ടവിൽപ്പനക്കാരനും ജ്യൂസ് കടക്കാരനും

കാൺപൂർ: തങ്ങൾ ജീവിത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത വൻതുകയുടെ ജി.എസ്.ടി നോട്ടീസ് കണ്ട് ആ കച്ചവടക്കാർ അമ്പരന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ചെറുകിട കച്ചവടക്കാർക്കാണ് ജി.എസ്.ടി വകുപ്പിന്റെ ഇരുട്ടടി.

മധ്യപ്രദേശിൽ നിന്നുള്ള മുട്ട വിൽപ്പനക്കാരനായ പ്രിൻസ് സുമനാണ് തനിക്ക് കേട്ടുകേൾവി പോലുമില്ലാത്ത 50 കോടിരൂപയുടെ ബിസിനസ്സിൽ 6കോടി രൂപ ജി.എസ്.ടി കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത്. ഉത്തർപ്രദേശിൽ നിന്നുള്ള ജ്യൂസ് കച്ചവടക്കാരനായ റഹീസിന് 7.5 കോടി രൂപയുടെ കുടിശ്ശിക നോട്ടീസാണ് ലഭിച്ചത്.

മധ്യപ്രദേശിൽ നിന്നുള്ള മുട്ടക്കച്ചവടക്കാരൻ 2022 ൽ രജിസ്റ്റർ ചെയ്ത പ്രിൻസ് എന്റർപ്രൈസ് വഴി തടി, തുകൽ, തുടങ്ങിയവയുടെ വ്യാപാര ഇടപാടുകൾ നടത്തി വരുന്നുണ്ടെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട്. എന്നാൽ ഇത്രയും വരുമാനം തങ്ങൾക്കുണ്ടായിരുന്നെങ്കിൽ മുട്ട വിറ്റ് ദൈനംദിന കാര്യങ്ങൾ നടത്തേണ്ടിവരുമായിരുന്നോ എന്നാണ് സുമൻ ചോദിക്കുന്നത്.

സുമന്റെ വ്യക്തി വിവരങ്ങൾ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്നും നടപടിക്കായി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. മധ്യപ്രദേശിൽ നിന്നുള്ള റഹീമിന്റെ അവസ്ഥയും ഇതു തന്നെയാണ്. അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് 2022 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭാവന നൽകി എന്ന് വാർത്താസ്രോതസ്സുകൾ പറയുന്നു.

നിലവിൽ ഇരുവരും തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തതിനെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുകയാണ്

Tags:    
News Summary - Egg seller and juice vendor got tax notice on over ₹50 crore they didn't earn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.