ഗോശാലയിലെ പശുക്കൾ ചത്ത സംഭവം: യു.പിയിൽ എട്ട്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

ലഖ്​നോ: അയോധ്യയിലെയും മിർസാപൂരിലെയും ഗോ സംരക്ഷണ കേന്ദ്രങ്ങളിൽ പശുക്കൾ ചത്ത സംഭവത്തിൽ യു.പി സർക്കാർ എട്ട് ​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​ ചെയ്​തു. സർക്കാർ ഗോശാലകളിൽ സംരക്ഷിച്ചിരുന്ന പശുക്കളിൽ നിരവധി എണ്ണം പട്ടിണി കിടന്നും അസുഖങ്ങൾ ബാധിച്ചും ചത്തിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ എട്ട്​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​ ചെയ്​തത്​. സംസ്ഥാനത്തെ മറ്റ്​ ഗോസംരക്ഷണ കേന്ദ്രങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സർക്കാർ താക്കീത്​ നൽകിയിട്ടുണ്ട്​.

മദ്യത്തിന്​ അധിക സെസ്​ ഈടാക്കി ആ തുക പശു സംരക്ഷണകേന്ദ്രങ്ങൾക്കായി വിനിയോഗിക്കാൻ യോഗി ആദിത്യനാഥ്​ സർക്കാർ തീരുമാനിച്ചിരുന്നു. യോഗി സർക്കാർ അധികാരത്തിൽ വന്നശേഷം നിരവധി സർക്കാർ ഗോശാലകൾ ​സ്ഥാപിച്ചിരുന്നു.

അടുത്തിടെ പ്രയാഗ്​രാജിലെ ഗോശാലയിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ്​ 30 പശുക്കൾ ചത്തിരുന്നു.

Tags:    
News Summary - Eight Officers Suspended In UP After Cows Found Dead At Cattle Shelters- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.