ഷിൻഡെക്കും എം.എൽ.എമാർക്കും കാവൽ നിൽക്കുന്നത് 400 പൊലീസുകാർ, ഉരുക്കുകോട്ടയായി സൂറത്തിലെ ആഡംബര ഹോട്ടൽ

സൂറത്ത്: രാജ്യത്തിന്റെ ആകെ ശ്രദ്ധയിപ്പോൾ ഗുജറാത്തിലെ സൂറത്തിൽ വിമത ശിവസേന മന്ത്രി ഏകനാഥ് ഷിൻഡെയും ഒപ്പമുള്ള എം.എൽ.എമാരും കഴിയുന്ന ആഡംബര ഹോട്ടലിലാണ്. നിലനിൽപ് തുലാസിലായ മഹാരാഷ്ട്ര സർക്കാറിന്റെ ആസ്ഥാനമായ മുംബൈയിൽ നിന്ന് 280 കിലോമീറ്റർ അകലെ 'രത്നനഗരം' എന്നറിയപ്പെടുന്ന സൂറത്തിലെ ഡുമാസ് റോഡിലെ ഈ ഹോട്ടലിൽ ഈച്ച കയറാൻ കഴിയാത്ത വിധമുള്ള സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയത്.

കാവൽനിൽക്കുന്നത് 400 പൊലീസുകാർ. നേരത്തേ മുറിയെടുത്തവർ ഓരോരുത്തരായി ഹോട്ടൽ വിടുമ്പോൾ പുതിയ ബുക്കിങ് എടുക്കുന്നില്ല. ഹോട്ടലിന് ചുറ്റും ബാരിക്കേഡുകൾ ഉയർത്തി. വിമത എം.എൽ.എമാർ താമസിക്കുന്നിടത്ത് പ്രത്യേക സംരക്ഷണം സജ്ജമാക്കി.

ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇടക്കിടെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പുറത്തു നിന്നുള്ള ആർക്കും പ്രവേശനമില്ല. സ്റ്റാഫിനെ കർശന പരിശോധനക്കു ശേഷമാണ് കടത്തിവിടുന്നത്. ഹോട്ടലിന് പുറത്ത് വൻ മാധ്യമസംഘം തമ്പടിച്ചിട്ടുണ്ട്.

അതിനിടെ, വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ സഞ്ജയ് ചൊവ്വാഴ്ച ഉച്ചക്കു ശേഷം തന്റെ കാറിൽ ഇവിടെ എത്തി. ഇദ്ദേഹം ഹോട്ടലിൽ തമ്പടിച്ച ശിവസേന എം.എൽ.എമാരെ കണ്ടു. 

Tags:    
News Summary - Eknath Shinde and his fellow MLAs are staying at a luxury hotel in surat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.