ബുര്‍ഖയിട്ട വോട്ടര്‍മാരെ പരിശോധിക്കാന്‍ വനിത പൊലീസ് വേണം -ബി.ജെ.പി

ലഖ്നോ: യു.പിയില്‍ അവസാനഘട്ട വോട്ടെടുപ്പില്‍ പ്രശ്നഭരിതമായ പോളിങ് ബൂത്തുകളില്‍ എത്തുന്ന ബുര്‍ഖധാരികളെ പരിശോധിക്കുന്നതിന് വനിത  പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബുര്‍ഖ ധരിച്ചത്തെുന്ന സ്ത്രീകളുടെ എണ്ണം കൂടുതല്‍ ആയതിനാല്‍ കള്ളവോട്ടിനുള്ള സാധ്യത ഉണ്ടെന്ന് പറഞ്ഞാണ് ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തുന്നത്. സ്ത്രീവോട്ടര്‍മാരെ ശരിയായ രീതിയില്‍ പരിശോധിക്കുന്നതിന് മതിയായ വനിത പൊലീസുകാരെ നിയമിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കള്ളവോട്ട് സംഭവങ്ങള്‍ കുറച്ചുകൊണ്ടുവരണം -കമീഷനോട് പാര്‍ട്ടി ആവശ്യപ്പെട്ടു.

 

Tags:    
News Summary - up election bjpup bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.