കർക്കരെക്കെതിരായ പരാമർശം: പ്രജ്ഞ ഠാക്കൂറി​ന്​ കമീഷ​ൻ നോട്ടീസ് അയച്ചു​

ഭോപ്പാൽ: മാലേഗാവ്​ സ്​ഫോടന കേസിലെ പ്രതിയും ഭോപ്പാൽ ബി.ജെ.പി സ്ഥാനാർഥിയുമായ പ്രജ്ഞ സിങ്​ ഠാക്കൂറിന്​ തെരഞ് ഞെടുപ്പ്​ കമീഷൻ നോട്ടീസയച്ചു.

മു​ംബൈ ഭീകരാക്രണണത്തിൽ വീരമൃത്യു വരിച്ച ഭീകര വിരുദ്ധ സേനാ തലവനായിരുന്ന ഹേ മന്ത്​ കർക്കരെക്കെതിരായ അധിക്ഷേപകരമായ പരാമർശത്തി​​​െൻറ പേരിലാണ്​ നോട്ടീസ്​.

24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ്​ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്​. പ്രജ്ഞ ഠാക്കൂറി​​​​െൻറ അധിക്ഷേപകരമായ പരാമർശത്തിന് വേദിയായ പരിപാടിയുടെ സംഘാടകർക്കും നോട്ടീസ്​ അയച്ചിട്ടുണ്ട്​. അസിസ്​റ്റൻറ്​ റി​ട്ടേണിങ്​ ഓഫീസറുടെ റിപ്പോർട്ടിൻമേലാണ്​ നടപടി.

തന്നെ വേട്ടയാടിയതി​​​െൻറ കർമഫലമാണ്​ ഐ.പി.എസ്​ ഉദ്യോഗസ്​ഥനായ കർക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തെ താൻ ശപിച്ചിരുന്നെന്നുമാണ്​ പ്രജ്ഞ സിങ്​​ ഭോപാലിൽ ബി​.ജെ.പി പ്രവർത്തകരോട്​ സംസാരിക്കവെ പറഞ്ഞത്​​. പ്രസ്​താവനക്കെതിരെ തെരഞ്ഞെടുപ്പ്​ കമീഷൻ രംഗത്തുവരികയും ബി.ജെ.പി കൈവിടുകയും ചെയ്​തതോടെ ​പ്രജ്ഞ സിങ്​​ പ്രസ്​താവന പിൻവലിച്ചിരുന്നു.

Tags:    
News Summary - Election commission issued notices to Sadhvi Pragya Thakur -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.