ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് പണമായി ചെലവഴിക്കാവുന്ന തുക കുറക്കാൻ നിർദേശവുമായി തെരഞ്ഞെടുപ്പ് കമീഷൻ. പണമായി 2000 രൂപ ചെലവഴിച്ചാൽ മതിയെന്നും ഇതിൽ കൂടുതൽ വരുന്ന തുക ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്നുമാണ് കമീഷൻ സർക്കാറിന് സമർപ്പിച്ച നിർദേശം. നിലവിൽ പണമായി ചെലവഴിക്കാൻ കഴിയുന്ന തുക 10,000 രൂപയാണ്. ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനാണ് ഈ നിർദേശമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യേണ്ടിവരും.
തെരഞ്ഞെടുപ്പ് ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്റെ ഒരു ദിവസം മുമ്പെങ്കിലും പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണമെന്ന് കമീഷൻ നിർദേശിച്ചു. ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകം സ്ഥാനാർഥികൾ പ്രചാരണത്തിന് ചെലവഴിച്ച തുകയുടെ കണക്ക് ജില്ല കലക്ടർ മുമ്പാകെ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.