ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമത്തിെൻറ സ്വാധീനം മുെമ്പങ്ങുമില ്ലാത്ത വിധം നിർണായകമാകുമെന്ന് പ്രമുഖ െഎ.ടി വിദഗ്ധൻ. പല മണ്ഡലങ്ങളിലും ഫലം നിശ്ച യിക്കുന്ന തലത്തിലേക്ക് ഇത്തവണ സമൂഹമാധ്യമ കാമ്പയിൻ മാറുമെന്നും മുൻ ടെലിേകാം സെക് രട്ടറിയും െഎ.ടി കമ്പനികളുടെ പൊതുവേദിയായ നാസ്കോം മുൻ പ്രസിഡൻറുമായ ആർ. ചന്ദ്രശേഖർ പറയുന്നു.
രണ്ടു മുതൽ മൂന്നു ശതമാനം വരെ വോട്ടർമാരെ മാറി ചിന്തിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ സമൂഹമാധ്യമ പ്രചാരണത്തിന് കഴിയുമെന്നും വിജയ മാർജിൻ വളരെ നേർത്തതായ രാജ്യത്തെ തെരഞ്ഞെടുപ്പു രംഗത്ത് ഇത് ഏറെ നിർണായകമായ ശതമാനമാണെന്നും അേദ്ദഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജ്യത്തെ സമൂഹമാധ്യമ രംഗം വ്യാജ വാർത്തകളുടെ അതിപ്രസരമുള്ളതായതിനാൽ വോട്ടർമാർ യാഥാർഥ്യം അറിയാതെ പോകാൻ സാധ്യത ഏറെയാണെന്നുള്ള അപകമുണ്ടെന്നും ചന്ദ്രശേഖർ മുന്നറിയിപ്പു നൽകുന്നുണ്ട്. ‘‘മുൻ തെരഞ്ഞെടുപ്പുകളിൽ സാേങ്കതികവിദ്യ ഉപയോഗം നാമമാത്രവും ചില മേഖലകളിൽമാത്രം ഒതുങ്ങി നിൽക്കുന്ന ഒരു അധിക സംവിധാനവുമായിരുന്നു.
ജനാധിപത്യ പ്രക്രിയയിൽ ഇതുവരെ മേെമ്പാടിയായി ഉപയോഗിച്ചിരുന്ന സാേങ്കതികവിദ്യയും സാേങ്കതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങളും ഇത്തവണ നിർണായക പങ്കിലേക്ക് കടന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റ്റയും (മനുഷ്യപ്രവണതയും സ്വഭാവവും മ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.