ന്യൂഡൽഹി: വിവാദ പരാമർശം നടത്തിയ ബി.ജെ.പി നേതാവ് വിനയ് കത്യാറിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. കത്യാറിെൻറ കമൻറ് ഇന്ത്യൻ ജനസംഖ്യയിൽ പകുതിയുള്ള സ്ത്രീകളോടുള്ള ബി.ജെ.പിയുടെ മനോഭാവം വെളിവാക്കുന്നതാണെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
ഉത്തർ പ്രദേശിൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്കയുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുേമ്പാഴാണ് കത്യാർ വിവാദ പരാമർശം നടത്തിയത്. തങ്ങൾക്കും ഇതിനേക്കാർ സൗന്ദര്യമുള്ള പ്രചാരകരും ഹീറോകളും കലാകാരികളുമുണ്ട് എന്നിങ്ങനെയായിരുന്നു കത്യാറിെൻറ കമൻറ്.
അതേസമയം സംഭവത്തിൽ മാപ്പ് പറയാൻ വിസമ്മതിച്ച കത്യാർ മറ്റൊരു പാർലമെൻറ് അംഗം ശരത് യാദിവിെൻറ പരാമർശത്തെ അപലപിച്ചു. മകളുടെ മാനത്തെക്കാൾ വലുതാണ് വോെട്ടന്നായിരുന്നു ശരത് യാദവിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.