ന്യൂഡൽഹി: ഒരു വർഷവും മൂന്നു മാസവും കഴിഞ്ഞപ്പോഴാണ് സർക്കാറിന് വിവരം വെച്ചതെന്നും അപ്പോഴാണ് നിയമങ്ങൾ പിൻവലിക്കുന്നതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം. ബില്ലുകൾ രാജ്യമൊട്ടുക്കും വലിയ പ്രതിഷേധത്തിന് വഴിവെച്ചപ്പോഴാണ് സർക്കാർ അതു പിൻവലിക്കാൻ തയാറായത്. മൂന്ന് ബില്ലുകൾ അവതരിപ്പിച്ചപ്പോൾതന്നെ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും കർഷകസംഘടനകളും സർക്കാർ ഇതര സന്നദ്ധ സംഘടനകളും അതിനെ എതിർത്തു. രാജ്യമൊട്ടുക്കും ഇൗ നിയമത്തിനെതിരായ അന്തരീക്ഷം രൂപപ്പെട്ടു.
അതിെൻറ ഫലം ഉപതെരഞ്ഞെടുപ്പുകളിലും ചെറിയ തോതിൽ കണ്ടു തുടങ്ങി. അതിനുശേഷം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായി. ഉപതെരഞ്ഞെടുപ്പിൽതന്നെ ഇൗ ഫലമാണെങ്കിൽ അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം എന്താകുമെന്ന് സർക്കാർ ചിന്തിച്ചതാണ് നിയമം പിൻവലിക്കുന്നതിലേക്ക് നയിച്ചത് -ഖാർഗെ പറഞ്ഞു.
ഇത്രയുംപറഞ്ഞപ്പോഴേക്കും ഭരണകക്ഷി അംഗങ്ങൾ ബഹളം വെച്ച് പ്രസംഗം തടസ്സെപ്പടുത്തി. രണ്ട് മിനിറ്റാണ് ഖാർഗെക്ക് അനുവദിച്ചതെന്നും നാല് മിനിറ്റ് സംസാരിെച്ചന്നും വ്യക്തമാക്കി ഉപാധ്യക്ഷൻ മൈക്ക് ഒാഫ് ചെയ്തു.
ന്യൂഡൽഹി: വിവാദനിയമങ്ങൾ പിൻവലിച്ച ശേഷവും സമരം തുടരുന്ന കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ:
1) ചുരുങ്ങിയ താങ്ങുവിലക്ക് നിയമപരമായ ഗാരൻറി നൽകുക
2) വൈദ്യുതി നിയമത്തിെൻറ കരട് പിൻവലിക്കുക
3) വായു മലിനീകരണത്തിെൻറ പേരിൽ കർഷകർക്ക് പിഴ ചുമത്തുന്ന വകുപ്പ് പിൻവലിക്കുക.
4) 2020 ജൂൺ മുതൽ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക.
5) അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക
6) സമരത്തിനിടെ മരിച്ച 700ലേറെ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി അവരെ പുനരധിവസിപ്പിക്കുക. രക്തസാക്ഷി സ്മാരകത്തിന് സിംഘു അതിർത്തിയിൽ സ്ഥലം അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.