ഇലക്ടറൽ ട്രസ്റ്റ്: 72 ശതമാനവും ബി.ജെ.പിക്ക്

ന്യൂഡൽഹി: 2021-22 വർഷത്തിൽ ഇലക്ടറൽ ട്രസ്റ്റുകൾ വഴി ലഭിച്ച സംഭാവനകളിൽ ബഹുഭൂരിഭാഗവും ബി.ജെ.പിക്ക്. കോൺഗ്രസ്, പ്രാദേശിക പാർട്ടികളേക്കാൾ പിന്നിലായതായും സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.

തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആർ.എസ്), സമാജ്‍വാദി പാർട്ടി (എസ്.പി), ആം ആദ്മി പാർട്ടി (എ.എ.പി), വൈ.എസ്.ആർ കോൺഗ്രസ് എന്നിവയെല്ലാം കോൺഗ്രസിനേക്കാൾ കൂടുതൽ തുക സംഭാവന ലഭിച്ചവരാണ്. മൊത്തം സംഭാവനയുടെ 72.17 ശതമാനമായ 351.50 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത്. ടി.ആർ.എസിന് 40 കോടിയും എസ്.പിക്ക് 27 കോടിയും ആം ആദ്മിക്ക് 21.12 കോടിയും വൈ.എസ്.ആർ കോൺഗ്രസിന് 20 കോടിയും ലഭിച്ചു. കോൺഗ്രസിന് 18.44 കോടിയാണ് സംഭാവന. 

Tags:    
News Summary - Electoral trust: 72 percent for BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.