വിമാനം വൈകി, ലഭിച്ചത് പൊളിഞ്ഞ സീറ്റ്; എയർ ഇന്ത്യക്കെതിരെ പരാതിയുമായി ജോണ്ടി റോഡ്സ്

ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ എയർ ഇന്ത്യക്കെതിരെ പരാതിയുമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്. എയർ ഇന്ത്യയിൽ സഞ്ചരിച്ചപ്പോഴുണ്ടായ മോശം അനുഭവം വിവരിച്ചാണ് റോഡ്സിന്റെ എക്സിലെ പോസ്റ്റ്. വിമാനം വൈകിയതിന് പുറമേ തനിക്ക് മോശം സീറ്റാണ് ലഭിച്ചതെന്നും റോഡ്സ് പറഞ്ഞു.

ഒരു മണിക്കൂർ വൈകിയാണ് തന്റെ വിമാനം മുംബൈ എയർപോർട്ടിൽ നിന്നും പുറപ്പെട്ടതെന്ന് ജോണ്ടി റോഡ്സ് എക്സിലെ കുറിപ്പിൽ പറഞ്ഞു. വിമാനത്തിനുള്ളിൽ കയറിയപ്പോൾ യാത്ര ചെയ്യാനായി പൊളിഞ്ഞ സീറ്റാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യ​ക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോണ്ടി റോഡ്സും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, വിഷയത്തിൽ ക്ഷമചോദിച്ച് എയർ ഇന്ത്യ രംഗത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും ഇതിന് ശേഷം നടപടിയുണ്ടാകുമെന്നും എയർ ഇന്ത്യ ജോണ്ടി റോഡ്സിന് ഉറപ്പുനൽകി.

നേരത്തെ ആഗസ്റ്റ് 30ന് എത്യോപ്യൻ എയർലൈൻസിലെ മോശം അനുഭവം വിവരിച്ച് റോഡ്സ് രംഗത്തെത്തിയിരുന്നു. നഷ്ടപ്പെട്ട ബാഗേജ് കണ്ടെത്തുന്നതിൽ വിമാന കമ്പനിയിൽ നിന്നുണ്ടായ അനാസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്.

Tags:    
News Summary - Cricketer Jonty Rhodes slams Air India for flight delay, broken seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.