പാട്‌ന: മുതിർന്ന നേതാവ് കെ.സി. ത്യാഗി ജനതാദൾ യു (ജെ.ഡി.യു) വക്താവ് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഫാക് അഹമ്മദ് ഖാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജീവ് രഞ്ജനെ പുതിയ ദേശീയ വക്താവായി നിയമിച്ചതായും പാർട്ടി അറിയിച്ചു. അടുത്തിടെ ത്യാഗി നടത്തിയ പ്രസ്താവനകൾ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്ത്യ ഇസ്രായേലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടണമെന്നും ത്യാഗി അഭിപ്രായപ്പെട്ടിരുന്നു. ഏകസിവില്‍കോഡ്, വഖഫ് ഭേദഗതി ബില്‍, അഗ്നിപഥ് വിഷയങ്ങളിലും എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ വക്താവ് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.
പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെയും ബി.ജെ.പിയുടെയും അതൃപ്തിയെ തുടര്‍ന്ന് ത്യാഗിയെ സ്ഥാനത്ത് നിന്ന് നീക്കിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. ബിഹാറിൽനിന്നുള്ള രാജ്യസഭ അംഗവും വ്യവസായവുമായി ബന്ധപ്പെട്ട പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനുമാണ് ത്യാഗി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.