ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിൽ കണ്ടെയ്നർ ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന 1600 ഐഫോണുകൾ മോഷ്ടിച്ചു. ആകെ 12 കോടിയോളം വിലവരുന്ന ഫോണുകളാണ് കവർന്നതെന്ന് പൊലീസ് അറിയിച്ചു. ആഗസ്റ്റ് 15നാണ് മോഷണം നടന്നത്. എന്നാൽ, ഡ്രൈവർ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല.
ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഐഫോണുകൾ. നര്‍സിങ്പുര്‍ ജില്ലയില്‍ വെച്ചാണ് കവർച്ചയുണ്ടായത്. തങ്ങളെ ആക്രമിച്ചതിന് ശേഷം കവര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് ട്രക്കിലുണ്ടായിരുന്നവര്‍ പറയുന്നത്. ഡ്രൈവറെ മയക്കുമരുന്ന് കുത്തിവെക്കുകയും വായ്മൂടിക്കെട്ടുകയും ചെയ്തുവെന്നും പറയുന്നു.
സംഭവത്തിൽ ട്രക്കിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ട്രക്ക് ഡ്രൈവർ പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്നതിനാലാണ് പൊലീസുകാർക്കെതിരെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.