ന്യൂഡൽഹി: അതിവേഗ എക്സ്പ്രസ് ട്രെയിനായ വന്ദേഭാരതിന്‍റെ സ്ലീപ്പർ കോച്ചുകൾ അണിയറയിൽ ഒരുങ്ങുന്നു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്രയും വേഗം സർവിസ് ആരംഭിക്കാനാണ് റെയിൽവേയുടെ നീക്കം. ഇതുകൂടാതെ, വന്ദേ ചെയർകാർ, വന്ദേ മെട്രോ, അമൃത് ഭാരത് എന്നീ പുതിയ ട്രെയിനുകളും പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകളിൽ മന്ത്രി പരിശോധന നടത്തി. നവീന രീതിയിൽ രൂപകൽപ്പന ചെയ്ത, കൂടുതൽ സൗകര്യങ്ങളുൾക്കൊള്ളുന്ന സ്ലീപ്പർ കോച്ചുകളാണ് വന്ദേ ഭാരതിൽ ഒരുക്കിയിട്ടുള്ളത്. കൂടുതൽ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
മിഡിൽ ക്ലാസ് ജനതയുടെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതാണ് ലക്ഷ്യമെന്നും അതിനാൽ യാത്രാ നിരക്ക് താങ്ങാവുന്നതാകുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംവിധാനങ്ങളോടുകൂടിയാവും വന്ദേഭാരത് ട്രെയിനുകളെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
(ചിത്രങ്ങൾക്ക് കടപ്പാട്: x.com, Money Control)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.