നിസ്സാരം; തൂണിന് മുകളിൽ മരത്തടി "ഫിറ്റ്" ചെയ്യുന്ന ആനയുടെ ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് നെറ്റിസൺസ്

കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. കൂപ്പുകളിലും മറ്റും വലിയ മരത്തടികൾ മാറ്റിയിടാനും മറ്റും ആനകളെ ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ വിദഗ്ധ തൊഴിലാളികൾക്ക് സമാനമായി ഒരു തൂണിന് മുകളിൽ മരത്തടി കൃത്യമായി സ്ഥാപിക്കുന്ന ഒരാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരാന തുമ്പിക്കൈ കൊണ്ട് ഒരു മരത്തടി പൊക്കിയെടുക്കുന്നതാണ് 53 സെക്കൻഡ് ദൈർഘ്യമുള്ള ട്വിറ്റർ വിഡിയോയയിൽ ആദ്യം കാണാനാവുക. തടി പൊക്കിയെടുത്ത ശേഷം അതൊരു സ്ഥലത്തേക്ക് മാറ്റി വെക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. തടിയുമായി ആന നടന്നെത്തിയത് ഒരു തൂണിന് മുന്നിലാണ്. പിന്നീട് മരത്തടി തൂണിന് മുകളിൽ സ്ഥാപിക്കാൻ വേണ്ടി ആന നടത്തുന്ന ശ്രമങ്ങളാണ് ദൃശ്യത്തിലുള്ളത്.


അൽപസമയം കഷ്ടപ്പെടേണ്ടി വന്നെങ്കിലും ബുദ്ധിപൂർവം വളരെ കൃത്യമായി മരത്തടി തൂണിന് മുകളിൽ വെക്കുന്നതിൽ ആന വിജയിച്ചു. ആനയുടെ കഴിവ് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

സ്വിറ്റ്‌സർലൻഡിലെ ബാസൽ മൃഗശാലയിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചതാണ് വീഡിയോ. ഇതിനോടകം 2.6 ദശലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു. 

Tags:    
News Summary - Elephant places wooden log perfectly over a pillar in viral video. Internet is amazed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.