ന്യൂഡൽഹി: മുഗൾ ചക്രവർത്തി അക്ബറിനെതിരായ ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന വിവാദത്തിൽ. രജപുത്ര രാജകുമാരി കിരൺ ദേ വിയെ അക്ബർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് രാജസ്ഥാൻ ബി.ജെ.പി നേതാവ് മദൻ ലാൽ സൈനി പറഞ്ഞത്. രാജസ്ഥാനിലെ ജയ്പൂരിൽ മേവാർ രാജാവ് മഹാറാണാ പ്രതാപിന്‍റെ ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മദൻ ലാൽ.
''എല്ലാവർക്കും അറിയാം അക്ബർ സ്ഥാപിച്ച മീന ബസാർ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു എന്ന്. പുരുഷൻമാർക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ല. സ്ത്രീകൾ മാത്രം തൊഴിലെടുത്തിരുന്ന മീന ബസാറിൽ അക്ബർ പ്രവേശിച്ചിരുന്നു. അവിടെവെച്ചാണ് കിരൺ ദേവിയെ ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ കിരൺ ദേവി ഇത് ചെറുത്തു. തുടർന്ന് അക്ബർ ക്ഷമ ചോദിച്ചു'' -മദൻ ലാൻ പറഞ്ഞു.
പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി നേതാവ് ചരിത്രം വളച്ചൊടിക്കുകയാണെന്നും സമൂഹത്തിൽ വെറുപ്പ് നിറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് വൈസ് പ്രസിഡൻറ് അർച്ചന ശർമ പറഞ്ഞു. വർഷങ്ങളായ മുഗളൻമാരുടെ പാരമ്പര്യത്തെ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെന്നും കോൺഗ്രസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.