ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗറിലെ മെത്താൻ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫുമാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നതെന്ന് കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്യിബ ഭീകരനെ ജമ്മു കശ്മീർ പൊലീസ് വധിച്ചിരുന്നു.

ജമ്മു–കശ്​മീരിൽ വനിത പ്രിൻസിപ്പലുൾപ്പെടെ രണ്ട്​ സർക്കാർ സ്​കൂൾ അധ്യാപകരെ കഴിഞ്ഞ ദിവസം ഭീകരർ വെടിവെച്ചു​ കൊന്നിരുന്നു. ശ്രീനഗറിലെ സൻഗം ഈദ്​ഗാഹ്​ മേഖലയിലെ സഫകദലിലുള്ള ഗവ. ബോയ്​സ്​ ഹയർ സെക്കൻഡറി സ്​കൂൾ​ പ്രിൻസിപ്പൽ​ സുപീന്ദർ കൗർ (44), അധ്യാപകൻ ദീപക്​ ചന്ദ് എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

സ്​കൂളിലേക്ക്​ ഇരച്ചു കയറിയ തോക്കുധാരികൾ ആളുകളുടെ ഐഡി കാർഡുകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്​ പ്രിൻസിപ്പലി​ന്‍റെ ഓഫിസിൽ വെച്ച്​ ഇരുവർക്കും നേരെ ഭീകരർ വെടിയുതിർത്തത്.

Tags:    
News Summary - Encounter begins in Jammu Kashmir's Srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.