ജമ്മു കശ്മീരിലെ കത്വവിൽ ഭീകരരുടെ വെടിവെപ്പ്; തിരിച്ചടിച്ച് സുരക്ഷാസേന, പ്രദേശത്ത് സംയുക്ത തിരിച്ചിൽ

കത്വ: ജമ്മു കശ്മീരിലെ കത്വവിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കത്വ ജില്ലയിലെ ബങ്ക് ഏരിയയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ വെടിവെച്ചതിന് പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. പ്രദേശത്ത് പൊലീസും സുരക്ഷാസേനയും ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്.

ഇന്ന് പുലർച്ചെ പൂഞ്ച് ജില്ലയിലെ മെന്ദർ സെക്ടറിലെ പത്തനാതീറിനടുത്തുള്ള കലാബൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

കരസേനയുടെ റോമിയോ ഫോഴ്‌സ്, പൂഞ്ച് പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി), സി.ആർ.പി.എഫ് എന്നിവർ പ്രദേശത്ത് നടത്തുന്ന സംയുക്ത തിരച്ചിൽ പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 

Tags:    
News Summary - Encounter breaks out between security forces and terrorists in Kathua, Jammu Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.