പുൽവാമയിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിലെ പുൽവാമയിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യം നടത്തിയ വെടിവെപ്പിൽ ഒ രു തീവ്രവാദി കൊല്ലപ്പെട്ടു.

പുൽവാമയിലെ അവന്തിപോരയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സ്ഥലത്ത്​ നിന്ന്​ പുക ഉയർന്നതി​െന തുടർന്ന്​ സൈന്യം പരിശോധന നടത്തുകയായിരുന്നു. പ്രദേശത്തെ മൊബൈൽ ഇൻറർ​​​​െൻറ്റ്​ ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്​.

തീവ്രവാദികൾക്കായി തെരച്ചിലിനെത്തിയ സൈന്യത്തിന്​ നേരെ ഇവർ വെടിയുതിർക്കുകയായിരുന്നുവെന്ന്​​ പൊലീസ്​ അറിയിച്ചു. ഏറ്റുമുട്ടലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ സൈന്യമോ പൊലീസോ തയാറായിട്ടില്ല.

Tags:    
News Summary - Encounter underway in Jammu and Kashmir's Pulwama-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.