ചെന്നൈ: ചെന്നൈ നുങ്കംപാക്കത്തെ െഎ.ടി ഒാഫിസിൽ മൂന്നു ദിവസത്തിനകം ഹാജരാവണമെന്നാവശ് യപ്പെട്ട് നടൻ വിജയ്ക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. എന്നാൽ, നേരിൽ ഹാജരാവാൻ സ ാവകാശം ചോദിച്ച് വിജയ് ആദായനികുതി വകുപ്പ് െഡപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽക ിയതായും റിപ്പോർട്ട്. ‘മാസ്റ്റർ’ സിനിമക്ക് കാൾഷീറ്റ് നൽകിയിരുന്നതായും ഇതിെൻറ ചിത്രീകരണത്തിരക്കുമാണ് കാരണമായി അറിയിച്ചത്. ഫെബ്രു. അഞ്ച്, ആറ് തീയതികളിൽ നെയ്വേലിയിലെ ഷൂട്ടിങ് ലൊക്കേഷനിലും ചെന്നൈ പനയൂരിലെ വസതിയിലുമായി മുപ്പത് മണിക്കൂറിലേറെ നേരം വിജയ്യെ ചോദ്യം ചെയ്തിരുന്നു.
വിജയ്യുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളും ശേഖരിച്ചിരുന്നു. എന്നാൽ, കണക്കിൽപ്പെടാത്ത പണമോ സ്വർണമോ കണ്ടെത്തിയിരുന്നില്ല. ‘ബിഗിൽ’ സിനിമയുടെ വരവു ചെലവ് കണക്കുകളിലെ ക്രമക്കേടുകളും നികുതിവെട്ടിപ്പുമാണ് അധികൃതർ മുഖ്യമായും പരിശോധിക്കുന്നത്. വിജയ്ക്ക് പുറമെ ബിഗിൽ നിർമാതാവ് എ.ജി.എസ് കൽപാത്തി എസ്. അഹോരം, വിതരണക്കാരനായ സുന്ദർ ആറുമുഖം, ഫിനാൻഷ്യർ അൻപുചെഴിയൻ എന്നിവർക്കും ആദായനികുതി വകുപ്പ് സമൻസ് അയച്ചിട്ടുണ്ട്. അൻപുചെഴിയെൻറ ചെന്നൈ, മധുര വീടുകളിൽനിന്ന് കണക്കിൽപ്പെടാത്ത 77 കോടി രൂപയുടെ കറൻസി കണ്ടെത്തിയിരുന്നു.
ബിഗിൽ സിനിമക്ക് വിജയ് വാങ്ങിയ പ്രതിഫലം സംബന്ധിച്ച രേഖകളിൽ വൈരുധ്യമുള്ളതിനാലാണ് സമൻസ് അയച്ചതെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു. നിലവിൽ വിജയ് ‘മാസ്റ്റർ’ സിനിമയുടെ കടലൂർ നെയ്വേലി ലിഗ്ൈനറ്റ് കോർപറേഷനിലെ (എൻ.എൽ.സി) ഷൂട്ടിങ് ലൊക്കേഷനിലാണുള്ളത്. എൻ.എൽ.സിയിൽ ദിവസവും നുറുക്കണക്കിന് ആരാധകരാണ് വിജയ്യെ കാണാനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.