ന്യൂഡൽഹി: അനധികൃത ഖനന കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് ഇ.ഡി നോട്ടീസ് അയച്ചു. ഇന്ന് രാവിലെ 11ന് റാഞ്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജറാവണമെന്നാണ് മുഖ്യമന്ത്രിയോട് നിർദേശിച്ചിരിക്കുന്നതെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽക്കൽ നിമ പ്രകാരം സോറനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി അറിയിച്ചു.
സോറന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവ് പങ്കജ് മിശ്രയെയും മറ്റ് രണ്ടു പേരെയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥനാത്ത് അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 1,000 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു.
കഴിഞ്ഞ ജൂലൈയിൽ പങ്കജ് മിശ്രയുടെയും കൂട്ടാളികളുടെയും 19 കേന്ദ്രങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രി സോറന്‍റെ പേരിലുള്ള ബാങ്കുചെക്കുകളും രേഖകളും കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി അവകാശപ്പെട്ടു. സാഹിബ് ഗഞ്ചിലെ ബർഹൈത്തിൽ നിന്നുള്ള എം.എൽ.എയായ പങ്കജ് മിശ്ര മുഖ്യമന്ത്രിയുടെ സ്വാധീനമുപയോഗിച്ച് തന്‍റെ കൂട്ടാളികളിലൂടെ ഖനന, ഉൾനാടൻ ജല ഗതാത മേഖലയെ നിയന്ത്രിക്കുന്നുവെന്നാണ് ഇ.ഡി യുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.