ഇന്നും 25 വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി

ന്യൂഡൽഹി: രാജ്യത്ത് ഇന്നും വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. 25 ആഭ്യന്തര - അന്താരാഷ്ട്ര വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ഭീഷണി ഉണ്ടായത്. ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഏഴ് വീതം വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ക്കും നേരെയാണ് ഭീഷണിയുണ്ടായത്. ഇതോടെ 12 ദിവസത്തിനുള്ളില്‍ 275ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.

ഇന്‍ഡിഗോയുടെ കോഴിക്കോട്-ദമ്മാം, ഉദയ്പൂര്‍-ഡല്‍ഹി, ഡല്‍ഹി-ഇസ്താംബൂള്‍, ജിദ്ദാ-മുംബൈ, മുംബൈ-ഇസ്താംബൂള്‍, ഹൈദരാബാദ്-ഛണ്ഡീഗഡ്, പൂനെ-ജോദ്പൂര്‍ എന്നീ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായതെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു.

കൂടുതൽ ബോംബ് ഭീഷണിയുമുണ്ടായത് സമൂഹ മാധ്യമം വഴിയാണ്. സംഭവത്തിൽ കേന്ദ്രം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ ഭീഷണി സന്ദേശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ മെറ്റ, എക്‌സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാന കമ്പനികൾക്ക് ബോംബ് ഭീഷണി നൽകുന്നവരെ നേരിടാൻ സഹായിക്കുന്ന നിയമ നിർമ്മാണ നടപടികൾ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു പറഞ്ഞിരുന്നു. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ബോംബ് ഭീഷണി മൂലമുണ്ടായത്. മാത്രമല്ല, യാത്രക്കാരെ ഇത് വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു.

Tags:    
News Summary - Even today 25 planes received fake bomb threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.