വി.കെ ശശികല ഇന്ന്​ ജയിൽ മോചിതയാകും

ചെന്നൈ: തമിഴ്​നട്​ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല ഇന്ന്​ ജയിൽ മോചിതയാകും. അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ബംഗളൂരുവിലെ പരപന അഗ്രഹാര ജയിൽ നാല്​ വർഷം കഴിഞ്ഞതിന്​ ശേഷമാണ്​ ശശികല മോചിതയാകുന്നത്​.

കോറോണ ബാധിച്ച ശശികല ആശുപത്രിയിൽ തന്നെ തുടരും. ജയിൽ മോചനത്തിനായുള്ള നടപടികളെല്ലാം ആശുപത്രിയിൽ തന്നെ പൂർത്തിയാക്കുമെന്ന്​ പൊലീസ്​ അറിയിച്ചു. ജനുവരി 20നാണ്​ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന്​ അവരെ ആർ.ടി-പി.സി.ആർ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു.

മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ ബംഗളൂരുവിലെത്തിയിട്ടുണ്ട്​. ശശികലയുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണെന്നും മറ്റ്​ ഗുരുതര ആരോഗ്യപ്രശ്​നങ്ങളില്ലെന്നും ദിനകരൻ പറഞ്ഞു. 

Tags:    
News Summary - Ex-AIADMK Leader VK Sasikala To Be Freed From Jail After 4 Years Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.