ഗുപ്​തേശ്വർ പാണ്ഡെ 

ബിഹാർ മുൻ ഡി.ജി.പിയുടെ രാഷ്​ട്രീയ പ്രവേശനം; ദേവേന്ദ്ര ഫഡ്​നാവിസിനെ പരിഹസിച്ച്​ മഹാരാഷ്​ട്ര കോൺഗ്രസ്​

മുംബൈ: സർവിസിൽ നിന്ന്​ സ്വമേധയാ വിരമിച്ച്​ മുൻ ബിഹാർ ഡി.ജി.പി ഗുപ്​തേശ്വർ പാണ്ഡെ ജെ.ഡി.യുവിൽ ചേർന്ന സാഹചര്യത്തിൽ മഹാരാഷ്​ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസിനെ പരിഹസിച്ച്​ ​ കോൺഗ്രസ്​.

സുശാന്ത്​ സിങ്​ രാജ്​പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പൊലീസിനെ അപമാനിച്ച പാണ്ഡെയെ ജെ.ഡി.യു ടിക്കറ്റിൽ മത്സരിക്കാൻ ഫഡ്​നാവിസ്​ അനുവദിക്കില്ലെന്നാണ്​ കരുതുന്നതെന്ന്​​ മഹാരാഷ്​ട്ര കോൺഗ്രസ്​ വക്താവ്​ പറഞ്ഞു.

'മഹാരാഷ്​ട്രയെയും മുംബൈ പൊലീസിനെയും അധിക്ഷേപിച്ച ഗുപ്​തേശ്വർ പാണ്ഡെക്ക്​ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു ടിക്കറ്റ്​ നൽകിയാൽ അത്​ അത്യന്ത്യം വേദനാജനകമായിരിക്കും. അതും ദേവേന്ദ്ര ഫഡ്​നാവിസ്​ ബിഹാറിലെ ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന സാഹചര്യത്തിൽ.' കോൺഗ്രസ്​ വക്താവ്​ സചിൻ സാവന്ത്​ ട്വീറ്റ്​ ചെയ്​തു.

'അതിനെ ഫഡ്​നാവിസ്​ ശക്​തമായി എതിർത്തില്ലെങ്കിൽ മഹാരാഷ്​ട്രയിലെ ജനങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക്​ അദ്ദേഹം ഉത്തരം നൽകേണ്ടി വരും'- സാവന്ത്​ കൂട്ടിച്ചേർത്തു.

സുശാന്തിൻെറ കാമുകി റിയ ചക്രവർത്തിക്കും മുംബൈ പൊലീസിനുമെതിരെ ഞെട്ടിക്കുന്ന പരാമർശങ്ങൾ നടത്തിയ പണ്ഡെ ഞായറാഴ്​ചയാണ്​ ജെ.ഡി.യുവിൽ ചേർന്നത്​. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്​ കുമാറി​െൻറ വസതിയിൽ വെച്ചായിരുന്നു പാർട്ടി പ്രവേശനം.

അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കാൻ പോകുന്ന ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ വാൽമീകി നഗറിൽ പാണ്ഡെയെ ജെ.ഡി.യു മത്സരിപ്പിച്ചേക്കും. 1987 ബാച്ചിലെ ഐ.പി.എസ്​ ഉദ്യോഗസ്​ഥനായ​ പാണ്ഡെയെ നിയമസഭ തെര​െഞ്ഞടുപ്പിൽ ജന്മനാട്ടിലെ ബക്​സർ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്​.

കഴിഞ്ഞ വെള്ളിയാഴ​്​ചയാണ്​ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിച്ചത്​. ഒക്​ടോബർ 23, നവംബർ മൂന്ന്​, നവംബർ ഏഴ്​ തിയതികളിലായി മൂന്ന്​ ഘട്ടങ്ങളിലായാണ്​ തെരഞ്ഞെടുപ്പ്​. നവംബർ ഏഴിന്​ വേ​ട്ടെണ്ണും.

പാണ്ഡെയുടെ രാഷ്​ട്രീയ ആഭിമുഖ്യ സൂചനകൾ സുശാന്ത്​ സിങ്​ രാജ്​പുത്തി​െൻറ കേസിൽ പ്രകടമായിരുന്നു. സുശാന്ത്​ സിങ് കേസിൽ ​മുംബൈ പൊലീസ്​ നിയവിരുദ്ധമായാണ്​ പെരുമാറിയതെന്ന്​ പാണ്ഡെ പ്രതികരിച്ചിരുന്നു. മഹാരാഷ്​ട്രയിലെ സഖ്യസർക്കാറിനെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പിയുടെയും സഖ്യകക്ഷിയുടെയും നിർദേശങ്ങൾക്കനുസരിച്ചാണ്​ പാണ്ഡെ പെരുമാറുന്നതെന്ന്​ അന്നേ ആരോപണമുയർന്നിരുന്നു.

2014 ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ പാണ്ഡെ രാജിക്കൊരുങ്ങിയിരുന്നെങ്കിലും സീറ്റ്​ കിട്ടില്ലെന്ന്​ കണ്ടതോടെ രാജി​ അപേക്ഷ പിൻവലിച്ചിരുന്നു.

Tags:    
News Summary - Ex-Bihar DGP in JDU, Maharashtra Congress Taunts BJP's Devendra Fadnavis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.