ന്യൂഡൽഹി: 14കാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഹരിയാന മുൻ ഡി.ജി.പി എസ്.പി.എസ്. റാത്തോർ റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥി. ഹരിയാനയിലെ പഞ്ച്കുളയിൽ നടന്ന ജില്ലതല പരിപാടിയിലാണ് ഇയാൾ ഒന്നാം നിരയിലിരുന്ന് ചടങ്ങ് വീക്ഷിക്കുകയും ഗാർഡ് ഒാഫ് ഒാണർ സ്വീകരിക്കുകയും ചെയ്തത്.
1990 ആഗസ്റ്റിൽ ഹരിയാന ലോൺ ടെന്നിസ് അസോസിയേഷൻ പ്രസിഡൻറായിരിക്കെയാണ് റാത്തോർ 14കാരിയായ രുചിക ഗിർഹോത്രയെ ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടതോടെ കുട്ടിയെ സ്കൂളിൽ നിന്ന് സ്വഭാവവൈകല്യം ആരോപിച്ച് പുറത്താക്കി. പൊലീസ് പീഡനവും തുടങ്ങിയതോടെ മികച്ച ടെന്നിസ് താരം കൂടിയായ പെൺകുട്ടി 1993ൽ ആത്മഹത്യ ചെയ്തു.
2009ൽ സി.ബി.െഎ പ്രത്യേക കോടതി കേസിൽ റാത്തോറിനെ കുറ്റക്കാരനായി കണ്ടെത്തി. തുടർന്ന് 2010ൽ ഇയാൾക്ക് കോടതി 18മാസം ശിക്ഷ വിധിച്ചു. പിന്നീട് ഹൈേകാടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. റാത്തോറിനെ വിളിച്ചു വരുത്തിയത് ദേശീയപതാകയെ അപമാനിക്കലാണെന്ന് പെൺകുട്ടിയുടെ സുഹൃത്ത് ആരാധന ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.