ന്യൂഡൽഹി: മുൻ ഉപരാഷ്്ട്രപതി ഹാമിദ് അൻസാരിയെ രാജ്യേദ്രാഹിയാക്കി ചിത്രീകരിച് ച് വേട്ടയാടാൻ സംഘ്പരിവാർ ശ്രമം. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ മുൻ ഉ ദ്യോഗസ്ഥൻ എൻ.കെ. സൂദ് തുടങ്ങിവെച്ച പ്രചാരണമാണ് സംഘ്പരിവാർ മാധ്യമപ്രവർത്ത കർ ഏറ്റെടുത്തിരിക്കുന്നത്. ദേശീയതലത്തിൽ ഒ.പി ഇന്ത്യ, സൺഡേ ഗാർഡിയൻ തുടങ്ങിയ സംഘ് പരിവാർ മാധ്യമങ്ങൾ ഹാമിദ് അൻസാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് കാമ്പയിനുമായി ര ംഗത്തുവന്നു.
1990-92 കാലത്ത് ഇറാനിൽ ഇന്ത്യൻ സ്ഥാനപതിയായിരിക്കുേമ്പാൾ ഹാമിദ് അൻസാരി ‘റോ’യുടെ പ്രവർത്തനങ്ങൾ തടയാൻ ഇറാനിയൻ സർക്കാറുമായും അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘സവാകു’മായും സഹകരിച്ചു എന്നാണ് സൂദിെൻറ ആരോപണം. ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഇറാനിലെ റോയുടെ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയെന്നും സൂദ് ആരോപിച്ചു. 2010ൽ സർവിസിൽനിന്ന് വിരമിച്ച സൂദ് ഇൗ ആരോപണവുമായി 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു.
I was in Tehran, Iran n Hameed Ansari was ambassador in Tehran. Ansari had played a crucial role in exposing RAW set-up in Tehran endangering lives of RAW unit members. But this very man was made vice President for two consecutive terms.
— NK Sood (@rawnksood) June 28, 2019
ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയതിനു പിന്നിലും ഇറാൻ വിദ്യാർഥികൾക്ക് നിയമവിരുദ്ധമായി വിസ നൽകിയതിനു പിന്നിലും ഹാമിദ് അൻസാരിയുടെ പങ്കിനെക്കുറിച്ച് അേന്വഷണം വേണമെന്നാണ് സംഘ്പരിവാർ ആവശ്യം. മുമ്പ് ജാമിഅ മില്ലിയ സർവകലാശാലയിൽ സനദ്ദാന ചടങ്ങിനായി വരുന്ന സമയത്ത് ഹാമിദ് അൻസാരിയെ വധിക്കാൻ പദ്ധതിയിട്ടതായി ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നു. മുതിർന്ന ആർ.എസ്.എസ് നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയുടെ തെളിവായ ടേപ്പുകൾ ‘ഇന്ത്യാ ടുഡേ’ ഗ്രൂപ്പിെൻറ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു.
യു.പി.എ കാലത്തും 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷവും രാജ്യസഭയിൽ ബി.ജെ.പിയുടെ ചൊൽപ്പടിക്ക് നിൽക്കാതെ ചട്ടപ്രകാരം സഭ നടത്തിയതും ഹാമിദ് അൻസാരിെക്കതിരായ സംഘ്പരിവാർ വിരോധമേറ്റി.
ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് രഹസ്യാന്വേഷണ ഏജൻസികളായ ‘റോ’യും ‘െഎ.ബി’യും പാർലമെൻറിനു മുന്നിൽ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ട് എന്ന നിലപാട് ഹാമിദ് അൻസാരി സ്വീകരിച്ചതാണ് രഹസ്യാന്വേഷണ ഏജൻസികളിലെ സംഘ്പരിവാറുകാർക്ക് അദ്ദേഹത്തെ അനഭിമതനാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.