ലഖ്നോ: ഉത്തർപ്രദേശിൽ അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ലഖ്നോ പരീക്ഷ കൺട്രോളർ അറസ്റ്റിൽ. ചോദ്യപേപ്പർ ചോർന്ന സംഭവം അന്വേഷിക്കാൻ യു.പി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
നവംബർ 28നായിരുന്നു യു.പി ടെറ്റ് 2021 പരീക്ഷ. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. മധുര, ഗാസിയാബാദ്, ബുലന്ദേശ്വർ എന്നിവിടങ്ങളിലെ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ചോദ്യപേപ്പർ പ്രചരിച്ചിരുന്നു.
തുടർന്ന് യു.പി സർക്കാറിന്‍റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. അേന്വഷണത്തിനിടെ ഇതുവരെ 30 ഓളം പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ അധ്യാപകരും ഉൾപ്പെടും.
ശനിയാഴ്ച രാത്രിയാണ് പരീക്ഷ ചോദ്യപേപ്പർ ചോർന്നത്. ഡൽഹിയിലാണ് ചോദ്യപേപ്പറിന്‍റെ പ്രിന്‍റിങ്. ട്രഷറിയിൽ എത്തിക്കുന്നതിന് മുമ്പ് ചോദ്യപേപ്പർ ചോർന്നോ എന്നതിലാണ് അേന്വഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.