അനുയോജ്യ സത്യങ്ങൾ ആവശ്യാനുസരണം വിതരണം ചെയ്യുകയും ആവശ്യം കഴിഞ്ഞാൽ എടുത്തുവെക ്കുകയും ചെയ്യുന്ന, ജോർജ് ഒാർവെൽ വിവരിച്ച ആ ഒാർവീലിയൻ ലോകമോ ഇത്? വോെട്ടടുപ്പ് അവസാനിച്ച ഞായറാഴ്ച സംപ്രേഷണം ചെയ്യപ്പെട്ട എക്സിറ്റ് പോളുകളെ വിശേഷിപ്പിക്കാ ൻ ഇതല്ലാതെ മറ്റൊന്ന് തേടിപ്പോകേണ്ടതില്ല.
പ്രവചനത്തിന് ഉപയോഗിച്ച പല അടിസ്ഥാന വിവരങ്ങളിലും പ്രവചനത്തിൽതന്നെയും തെറ്റുണ്ടെന്ന് സമൂഹ മാധ്യമങ്ങൾ വ്യാപകമായി ചൂണ്ടിക്കാട്ടിയതോടെ, ഇന്ത്യാ ടുഡേ -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിെൻറ സീറ്റ് അടിസ്ഥാന പ്രവചനങ്ങൾ, ആക്സിസിെൻറ ഒൗദ്യോഗിക വെബ്സൈറ്റ് അടക്കം പല സൈറ്റുകളും പിൻവലിച്ചിരിക്കുന്നു. ആക്സിസ് വെബ്ൈസറ്റിൽ സംസ്ഥാനതല സീറ്റ് വിഹിതം, വോട്ട് വിഹിതം എന്നിവ തിരഞ്ഞപ്പോൾ ‘‘404 Not Found’’ അഥവാ കാണാനില്ല എന്ന സന്ദേശമാണ് ലഭിച്ചത്. പ്രവചനത്തിനാധാരമാക്കിയ രീതിശാസ്ത്രവും (മെത്തഡോളജി) വ്യാപകമായി വിമർശിക്കപ്പെടുന്നു. ‘‘ഒാരോ സ്ഥാനാർഥിയെയും കണക്കിലെടുത്തല്ല, മറിച്ച് പൂർണമായും പാർട്ടിയുടെ ജനപ്രീതിയാണ് അടിസ്ഥാനമാക്കിയത്’’ എന്നാണ്, രീതിശാസ്ത്രത്തെപ്പറ്റി ആക്സിസ് വിശദീകരിക്കുന്നത്. ഏതു പാർട്ടിയുടെ സ്ഥാനാർഥിക്കാണ് താങ്കൾ വോട്ട് ചെയ്തത് എന്ന് വോട്ടർമാരോട് ചോദിച്ചിട്ടില്ല. ഒടുവിൽ, ‘‘സീറ്റ് അടിസ്ഥാനത്തിലുള്ള പ്രവചനത്തിൽ ഏതെങ്കിലും സ്ഥാനാർഥിയുെട ജയത്തിലോ തോൽവിയിലോ മാറ്റം ഉണ്ടായാൽ ഞങ്ങൾ ഉത്തരവാദികളല്ല’’ എന്ന മുൻകൂർ ജാമ്യവും അവർ എടുത്തു. കൂടാതെ, ഉത്തരാഖണ്ഡിലെ അഞ്ചു മണ്ഡലങ്ങളുടെ പേരുകൾ ആക്സിസ് മൈ ഇന്ത്യ പോളിൽ തെറ്റായാണ് ചേർത്തത്.
സാധുൽശഹർ, ഗംഗാനഗർ, കരൺപുർ, സൂരത്ഗഢ്, റെയ്സിങ്നഗർ എന്നീ പേരുകളാണ് ലോക്സഭ മണ്ഡലങ്ങളായി ചേർത്തിരുന്നത്. യഥാർഥത്തിൽ ഇവയെല്ലാം നിയമസഭ മണ്ഡലങ്ങളാണ്. തെഹ്രി ഗഡ്വാൾ, അൽമോറ, ഗഡ്വാൾ, ഹരിദ്വാർ, നൈനിറ്റാൾ, ഉദ്ദംസിങ് നഗർ എന്നിവയാണ് യഥാർഥത്തിൽ ലോക്സഭ മണ്ഡലങ്ങൾ. സമൂഹ മാധ്യമങ്ങൾ തെറ്റുകൾ ചൂണ്ടിക്കാണിച്ചതോടെ സൈറ്റിൽനിന്ന് വിവരങ്ങൾ അപ്രത്യക്ഷമായെങ്കിലും പിന്നീട് ഇതേ വിവരങ്ങളോടെത്തന്നെ ഇവ പുനഃസ്ഥാപിച്ചു. എന്നാൽ, മണ്ഡലാടിസ്ഥാനത്തിലുള്ള ജനപ്രിയത എന്ന ഭാഗം ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. ചെന്നൈ സെൻട്രലിൽ മത്സരിക്കാത്ത കോൺഗ്രസിന് മണ്ഡലത്തിൽ സീറ്റ് പ്രവചിച്ച വിചിത്ര സംഭവവും സർവേയിൽ ഉണ്ട്. കോൺഗ്രസ് സഖ്യകക്ഷിയായ ഡി.എം.കെയുടെ ദയാനിധി മാരനാണ് ഇവിടത്തെ സ്ഥാനാർഥി. ഇൗ എക്സിറ്റ് പോളിെൻറ ആധികാരികതയെക്കുറിച്ച് അതിശയപ്പെടുന്നെങ്കിൽ, ഇന്ത്യാ ടുഡേയുടെ പരിണിതപ്രജ്ഞനായ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് വായിക്കാം: ‘‘അമേരിക്കയിലും ബ്രക്സിറ്റിലും ആസ്ട്രേലിയയിലും തെറ്റിയേപാലെ എന്തുകൊണ്ട് ഇന്ത്യയിലെ എക്സിറ്റ് പോളുകൾ തെറ്റിക്കൂടാ എന്നു ചോദിക്കുന്നവർ ശ്രദ്ധിക്കുക: അവിടെയെല്ലാം ഇഞ്ചോടിഞ്ച് പോരാട്ട സാഹചര്യമായിരുന്നു. ഇവിടെയതല്ല, വൻ മാർജിനിലുള്ള വ്യത്യാസമാണ് മുന്നിലുള്ളത്. സംസ്ഥാനങ്ങളിലും എണ്ണത്തിലും വ്യത്യാസം കണ്ടേക്കാം, പക്ഷേ, സൂചന വ്യക്തമാണ്.’’
ഇന്ത്യാ ടുഡേ സർവേയുടെ രീതിശാസ്ത്രവും എണ്ണവും സംബന്ധിച്ച് നിരവധി അബദ്ധങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടതോടെ, തങ്ങളുടെ എക്സിറ്റ്പോൾ ഫലങ്ങളിൽനിന്ന് അകലം പാലിച്ചുകൊണ്ട് രാജ്ദീപിെൻറ രണ്ടാം ട്വീറ്റ് വന്നു: ‘‘നിങ്ങളുടെ നമ്പറുകൾ ശരിതന്നെയല്ലേ എന്ന ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതിനുള്ള ഉത്തരം ഇതാ... ഒന്ന്: ഇൗ നമ്പറുകൾ എേൻറതല്ല, ആക്സിസിേൻറതാണ്. രണ്ട്: തീർത്തും കൃത്യമായ കണക്കുകൾ വെച്ചല്ല ഞങ്ങൾ ഇത് ചെയ്തത്. മൂന്ന്: പോൾ സർവേകൾ തരംഗമാണ് പിടിച്ചെടുക്കുക, അല്ലാതെ എണ്ണമല്ല. നാല്: ആക്സിസ് വിശ്വാസ്യതയുള്ള ഏജൻസിയാണ്. അഞ്ച്: സർവേകൾ തെറ്റാം!’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.