മുംബൈ: കടുത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അയ്യപ്പദർശനത്തിനെത്തുന്ന തനിക്ക് സർക്കാർ ചെലവിൽ യാത്ര, താമസ, ഭക്ഷണ സൗകര്യങ്ങളൊരുക്കണമെന്ന് ആവർത്തിച്ച് തൃപ്തി ദേശായി. എന്നാൽ ചെലവഴിക്കുന്ന പണം ദർശനം കഴിഞ്ഞാൽ സർക്കാറിന് തിരിച്ചു നൽകുമെന്നും അവർ വ്യക്തമാക്കി.
ലോഡ്ജും വാഹനവും തങ്ങൾ നേരത്തെ ബുക്ക് ചെയ്താൽ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയെ തുടർന്നാണ് ചെലവുകൾ സർക്കാർ ആദ്യം വഹിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് തൃപ്തി ദേശായി ‘മാധ്യമ’ത്തോട് പറഞ്ഞു. വ്യാഴാഴ്ച വിമാനത്താവളത്തിെലത്തിയതിനുശേഷമുള്ള യാത്രക്ക് നേരത്തെ വാഹനം ബുക്ക് ചെയ്തിട്ടില്ല. വ്യാഴാഴ്ച കോട്ടയത്ത് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടില്ല. ഇതെല്ലാം സർക്കാർ ചെയ്യണമെന്നാണ് ആവശ്യം. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് ശബരിമലയിലേക്കുള്ള യാത്രയും ദർശനം കഴിഞ്ഞ് മടങ്ങുവോളമുള്ള ചെലവും സർക്കാർ വഹിക്കണമെന്നും സർക്കാറിന് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തൃപ്തി േദശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി നൽകിയ കത്തിന് പൊലീസ് മറുപടി നൽകില്ല. എല്ലാ തീർഥാടകർക്കുമുള്ള സുരക്ഷ തൃപ്തിക്കും നൽകുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.