മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് രണ്ട് പഴം വാങ്ങിയതിന് 442 രൂപ ബിൽ നൽകിയ സ്ഥാപനത്തിനെതിരെ ബോളിവുഡ് താരം രാഹുൽ ബോസ് രംഗത്തെത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. സംഭവവുമായി ബന്ധപ്പെട്ട് നികുതി വകുപ്പ് ഹോട്ടലിന് നോട്ടീസയച്ചു. നികുതി രഹിതമായ വാഴപ്പഴത്തിന് നികുതി ഈടാക്കിയത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
അസിസ്റ്റൻറ് എക്സൈസ് ആൻഡ് ടാക്സേഷൻ കമീഷണർ രാജീവ് ചൗധരിയാണ് നോട്ടീസയച്ചിരിക്കുന്നത്. പഴങ്ങൾ ജി.എസ്.ടിയിൽ നികുതി രഹിതമാണ്. എന്നാൽ, രണ്ട് പഴം വാങ്ങിയതിന് രാഹുൽ ബോസിൽ നിന്ന് ഹോട്ടൽ 18 ശതമാനം നികുതി ഈടാക്കിയിരുന്നു.
മാരിയറ്റ് ഹോട്ടലിലെത്തിയ രാഹുൽ ബോസ് വ്യായാമത്തിനുശേഷം രണ്ട് പഴങ്ങൾ മുറിയിലേക്ക് ഓർഡർ ചെയ്യുകയായിരുന്നു രണ്ട് പഴത്തിനും കൂടി 375 രൂപയായിരുന്നു വില. ജി.എസ്.ടി കൂടി ചേർത്ത് 442.50 രൂപക്കാണ് ബോസ് പഴം വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.