ന്യൂഡൽഹി: കാർ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിലുൾപ്പെട്ടയാൾ അറസ്റ്റിൽ. ഡാനിഷ് എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ചാ കേസിൽ ഉൾപ്പെട്ട ഇയാൾ പൊലീസിന് പിടി നൽകാതെ ഒളിച്ചു നടക്കുകയായിരുന്നു. നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണിയാൾ.
കാൺപൂർ മുതൽ ഗുഡ്ഗാവ് വരെ നിരവധി കാർ ഡ്രൈവർമാരിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയെടുത്തിരുന്നു. വീട്ടിലേക്കുള്ള യാത്രക്കിടെ തെൻറ കാർ തട്ടിയെടുത്തതായി കാണിച്ച് ഈ മാസം 11ന് ഒരാൾ മെഹ്റൗലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാനിഷ് പിടിയിലാവുന്നത്.
ഡാനിഷ് പരാതിക്കാരനെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവായി പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ പരാതിക്കാരൻ വിസമ്മതിച്ചേതാടെ പരാതിക്കാരനെ മർദിച്ച് കാർ തട്ടിയെടുക്കുകയും കാൺപൂരിൽകൊണ്ടുപോയി കത്തിക്കുകയുമായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളും പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് ഡാനിഷിെൻറ വീട്ടിലെത്തിയെങ്കിലും അയാൾ സ്ഥലം വിട്ടു. തുടർന്ന് സാങ്കേതിക വിദ്യയുടെ സഹായത്താൽ ഇയാളുടെ ലൊക്കേഷൻ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
താൻ മറ്റ് സംഘാംഗങ്ങളോടൊപ്പം ഡ്രൈവർമാരിൽ നിന്ന് ഗുണ്ടാ പിരിവ് നടത്താറുണ്ടെന്ന് ഡാനിഷ് മൊഴി നൽകി. പണം നൽകുന്നത് ചില ഡ്രൈവർമാർ നിർത്തിയതോടെ അവരുടെ കാർ തട്ടിയെടുത്ത് കത്തിച്ചതായും മറ്റ് ഡ്രൈവർമാരെ ഭയപ്പെടുത്താനാണ് ഇങ്ങനെ ചെയ്തിരുന്നതെന്നും ഡാനിഷ് പറഞ്ഞു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.