ജമ്മു: ഫേസ്ബുക്ക് പോസ്റ്റ് പ്രകോപനപരമാണെന്നാരോപിച്ച് ജമ്മു കശ്മീരിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹീർ ചൗധരി കലസ്, സാകിർ ഷാ ബുഖാരി, ഇമ്രാൻ ഖാസി, നാസിക് ഹുസൈൻ, സർദാർ താരീഖ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഐ.ട ി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.
രജൗരി, പൂഞ്ച് ജില്ലകളിൽനിന്നുള്ള ഇവർ ജമ്മു കശ്മീരിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. ഇവരുടെ പാസ്പോർട്ട് റദ്ദാക്കാനും പൊലീസ് നീക്കം ആരംഭിച്ചു.
സാമൂഹിക മാധ്യമങ്ങളിലെ സ്ഥിരം നിരീക്ഷണത്തിനിടെയാണ് രാജൗരി പൊലീസ് ഫേസ്ബുക്ക് കുറിപ്പുകൾ കണ്ടെത്തിതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് യുഗൽ മൻഹസ് പറഞ്ഞു. പ്രകോപനപരമായ കുറിപ്പുകൾ നിരന്തരം പ്രസിദ്ധീകരിക്കുന്നവയാണ് പ്രസ്തുത ഫേസ്ബുക്ക് പ്രൊഫൈലുകളെന്നും ചിലത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ കാരണമാകുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞാഴ്ചയും കശ്മീരിൽനിന്ന് സമാന രീതിയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.