Nagarajan

ഫാക്ടറി തൊഴിലാളി തിളക്കുന്ന വെള്ളകുഴിയിൽ വീണ് മരിച്ചു; കർണാടകയിലെ ദാനാപൂരിലാണ് സംഭവം

ബംഗളൂരു: കർണാടക ഹൊസപേട്ട് താലൂക്കിലെ ദാനാപൂരിൽ ഫാക്ടറി തൊഴിലാളി തിളക്കുന്ന വെള്ളകുഴിയിൽ വീണ് മരിച്ചു. ബി.എം.എം ഇസ്പാറ്റ് ലിമിറ്റഡ് യൂണിറ്റിലെ ബോയിലർ കുഴിയിൽ വീണാണ് കമലപുര നിവാസി നാഗരാജ് (39) മരിച്ചത്.

നാഗരാജ് ബ്ലാസ്റ്റ് ഫർണസ് വിഭാഗത്തിൽ സ്ലാഗും മറ്റ് അനുബന്ധ വസ്തുക്കളും കൈകാര്യം ചെയ്യുന്ന ഓപറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ചൂടുവെള്ളം നിറച്ച കുഴിയിലേക്ക് വഴുതിവീണ നാഗരാജിന് ശരീരമാസകലം ഗുരുതര പൊള്ളലേൽക്കുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറിയമ്മഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Factory worker dies after falling into boiling water well in Danapur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.