ന്യൂഡൽഹി: ന്യൂഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനത്തിന് ബോംബ് ഭീഷണി. ന്യൂഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച രാവിലെ ദുബൈയിലേക്ക് പറക്കേണ്ട വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം ലഭിച്ചത്.
ഇ-മെയിൽ വഴിയായിരുന്നു സന്ദേശമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് വിമാനം അരിച്ചു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.