ന്യൂഡൽഹി: കോവിഡ് വാക്സിൻ രജിസ്ട്രേഷെൻറ മറവിൽ വിവരങ്ങൾ ചോർത്താൻ വ്യാജ കോവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതർ.
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് (സി.ഇ.ആർ.ടി-ഇൻ) ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്. രജിസ്ട്രേഷെൻറ പേരിൽ ഫോണിലെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം.
അതിനാൽ വാക്സിന് രജിസ്ട്രേഷൻ നടത്തുന്നത് ഔദ്യോഗികമായ കോവിൻ സൈറ്റുകളിലും ആപ്പുകളിലും തന്നെയാണോ എന്ന് ഉറപ്പാക്കണമെന്ന് സി.ഇ.ആർ.ടി ഇൻ പറയുന്നു.
വൈറൽ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നത്. എസ്.എം.എസിലുണ്ടാകുന്ന ലിങ്കിൽ ക്ലിക്കിൽ ചെയ്യുന്നതോടെ ചില ആപ്പുകൾ ഫോണുകളിൽ ഇൻസ്റ്റാൾ ആവുകയും വിവരങ്ങൾ ചോർത്തുകയുമാണ് ചെയ്യുന്നത്.
കോവിഡ് വാക്സിൻ രജിസ്ട്രേഷനുകൾ നടത്താമെന്ന് വ്യാജമായി അവകാശപ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്‌നുകൾ, ഇ മെയിലുകൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന് സാങ്കേതിക മേഖലയിലുള്ളവരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.