ന്യൂഡൽഹി: ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവെന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ അമീര് മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ റിപബ്ലിക് ടി.വി മാപ്പ് പറഞ്ഞു. ചാനലിെൻറ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് റിപബ്ലിക് ടി.വി മാപ്പപേക്ഷ നടത്തിയത്.
Re public TV unconditionally apologises to Maulana Syed Jalaluddin Umri for the same @AIMPLB_Official (2/2) pic.twitter.com/RIOEw5G4RK
— Republic (@republic) March 3, 2019
കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച വാര്‍ത്തയിലായിരുന്നു ഉമരിയുടെ ചിത്രം റിപബ്ലിക് ടി.വി നല്‍കിയത്. ഇത് വീഡിയോ എഡിറ്റര്‍ക്ക് സംഭവിച്ച പിഴവാണെന്നും തെറ്റ് ശ്രദ്ധയിൽപെട്ടതോടെ വേഗത്തില്‍ തിരുത്തിയിട്ടുണ്ടെന്നും ചാനൽ വിശദീകരിച്ചു.
CORRIGENDUM & APOLOGY for taking a wrong image of Maulana Syed Jalaluddin Umri carried on Republic TV at 4:03 PM. It was an inadvertent error, the video editor concerned carried the wrong image which was wrongly broadcast once & immediately corrected (1/2)
— Republic (@republic) March 3, 2019
വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മൗലാന ജലാലുദ്ദീന്‍ ഉമരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ പ്രവര്‍ത്തിക്കുന്ന തെൻറ പൊതുജീവിതം ജനങ്ങള്‍ക്ക് മുമ്പിലുണ്ടെന്നും 40 വര്‍ഷമായി ഒരു ത്രൈമാസികയുടെ എഡിറ്ററായും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന തന്നെക്കുറിച്ച് ഇത്തരത്തിൽ വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ചാനലിന് തന്നെ ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.