കശ്മീർ: കുടുംബത്തിൽ ചിലർക്ക് മുമ്പ് തീവ്രവാദ ബന്ധമുണ്ടായിരുന്നു എന്നത് പാസ്പോർട്ട് ലഭ്യമാകുന്നതിന് തടസമാകരുതെന്ന് കേന്ദ്രം. സത്യസന്ധമായ അപേക്ഷകളിൽ ബന്ധുക്കൾക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്ന് കാണിച്ച് തടസപ്പെടുത്തരുതെന്നാണ് കേന്ദ്രം ജമ്മു കശ്മീർ സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കശ്മീരിൽ സമാധാനം സ്ഥാപിക്കുന്നതിനായി കേന്ദ്രത്തിെൻറ പ്രത്യേക പ്രതിനിധിയായെത്തിയ ദിനേശ്വർ ശർമക്ക് മുമ്പാകെ താഴ്വരയിലെ യുവാക്കൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പാസ്പോർട്ടിന് അപേക്ഷിച്ചാൽ സംസ്ഥാനത്തെ കുറ്റാന്വേഷണ വിഭാഗം പൊലീസ് ക്ലിയറൻസ് നൽകുന്നില്ലെന്നായിരുന്നു യുവാക്കളുടെ പരാതി. കുടുംബത്തിലെ ചിലർക്ക് തീവ്രവാദ ബന്ധമുണ്ടെന്നുള്ള ആരോപണമാണ് പൊലീസ് ക്ലിയറൻസ് ലഭ്യമാകാത്തതിനിടയാക്കുന്നതെന്ന് കരുതുന്നതെന്നും യുവാക്കൾ പരാതിപ്പെട്ടിരുന്നു.
എന്നാൽ വിഷയത്തിൽ വാക്കാലുള്ള നിർദേശം മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. മുൻ പ്രവർത്തികളെ അടിസ്ഥാനമാക്കി യുവാക്കൾക്കെതിരെ നടപടി സ്വകീരിക്കില്ലെന്ന് കശ്മീർ പൊലീസ് ക്രിമിനൽ വിഭാഗം മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ൈടംസ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.