സംശയത്തെ തുടർന്ന്​ ഭർത്താവിനെ കുടുക്കാൻ ഓ​ട്ടോറിക്ഷയിൽ കഞ്ചാവ്​ വെച്ച യുവതി അറസ്റ്റിൽ

ഫരീദാബാദ്​: സംശയത്തെ തുടർന്ന്​ ഭർത്താവിനെ കുടുക്കാൻ ഓ​ട്ടോറിക്ഷയിൽ കഞ്ചാവ്​ വെച്ച ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശ്​ സ്വദേശിയാണ്​ യുവതി. ഭർത്താവിനൊപ്പം ഹരിയാനയിലെ ഫരീദാബാദ്​ എസ്​.ജി.എം നഗറിലാണ്​ താമസം.

സംശയത്തെ തുടർന്ന്​ പ്രതികാരം ചെയ്യാനാണ്​ യുവതി ഭർത്താവിന്‍റെ ഓ​ട്ടോറിക്ഷയിൽ കഞ്ചാവ്​ വെച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

'ദിവസവും വൈകിയാണ്​ ഭർത്താവ്​ വീട്ടിലെത്തുന്നത്​. ചിലപ്പോൾ രാത്രി വീട്ടിലേക്ക്​ വരാറില്ല. ഇതോടെ യുവതിയുടെ മനസിൽ സംശയം ഉടലെടുക്കുകയായിരുന്നു. യുവതിയും ഭർത്താവും തമ്മിൽ വഴക്കും പതിവായിരുന്നു. ഇതോടെ യുവതി ഭർത്താവിനോട്​ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു.

പൊലീസിനെകൊണ്ട്​ കേസ്​ എടുപ്പിച്ച്​ അറസ്റ്റ്​ ചെയ്യിപ്പിക്കാനായിരുന്നു നീക്കം. ഇതിനെ ഭാഗമായി യുവതി ഡൽഹിയിലെത്തി പവൻ എന്നയാളിൽനിന്ന്​ കഞ്ചാവ്​ വാങ്ങി ഭർത്താവിന്‍റെ ഓ​ട്ടോറിക്ഷയിൽ വെക്കുകയായിരുന്നു. മയക്കുമരുന്ന്​ കടത്തുന്നുവെന്ന വിവരം പൊലീസിനെ അറിയിക്കുകയും ചെയ്​തു' - ഫരീദാബാദ്​ ​പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥനായ സുബെ സിങ്​ പറഞ്ഞു.

ഭർത്താവിന്‍റെ ഓ​ട്ടോറിക്ഷയിൽനിന്ന്​ 700ഗ്രാം കഞ്ചാവ്​ കണ്ടെടുത്തു. തുടർന്ന്​ നടത്തിയ അ​േന്വഷണത്തിൽ പവനെ കണ്ടെത്തുകയും ഭാര്യയാണ്​ കഞ്ചാവ്​ വാങ്ങിയതെന്നും തെളിയുകയുമായിരുന്നു.  

Tags:    
News Summary - Faridabad woman plants marijuana in husband's auto-rickshaw over affair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.